Wednesday, 17 September 2014

കൂമന്തോട് എന്‍റെ ഗ്രാമം

കൂമന്തോട്  എന്‍റെ ഗ്രാമം 

                           കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കില്‍ ഇരിട്ടി ബ്ളോക്കില്‍ പായം ഗ്രാമപഞ്ചായത്തില്‍ മലയോര  ഹൈവേയുടെ ഉളിക്കല്‍ വള്ളിത്തോട് റോഡിനു ഇരു വശങ്ങളില്‍ ആയി സ്ഥിതി  ചെയ്യുന്നു ഞങ്ങളുടെ കൊച്ചു ഗ്രാമം കൂമന്തോട്  അക്ഷരാര്‍ത്ഥത്തില്‍  നന്മകളാല്‍  സമൃദ്ധമായ നാട്ടിന്‍പുറം ഞങ്ങളുടെ പൊതു സ്വത്ത്‌ എന്ന് പറയാന്‍ ഇവിടെ ആകെയുള്ളത് ഗ്രാമദീപം  വായനശാല യാണ് .
              ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിംകളും കമ്മ്യുനിസ്റ്കാരും കോണ്ഗ്രസ്കാരും ബീജെപ്പിക്കാരും വളരെ സ്നേഹത്തില്‍ ഒന്നിച്ചു താമസിക്കുന്നു രാവിലെയും വൈകുന്നേരവും ഞങ്ങള്‍ക്ക് ഒത്തുകൂടാന്‍ മോഹനേട്ടന്റെ ചായക്കടയും മമ്മത്ക്കയുടെ ചായക്കടയും ഒഴിച്ചുകൂടാന്‍ പറ്റാത്തത് ആണ് .കൂടാതെ രണ്ടു അനാടിക്കടകളും സതേണ്‍  ട്രേടെഴ്സ്  ഭാരത് ട്രേടെര്സ്  എന്നീ രണ്ടു മലഞ്ചരക്ക് കടകളുമുണ്ട്  എസ് എസ് ഇന്റെര്‍ലോക് എസ് ടി എഞ്ചിനീയറിംഗ് എന്നീ രണ്ടു  ചെറുകിട വ്യവസായങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു 

No comments:

Post a Comment