'കിട്ടാനുണ്ടോ നല്ല സുഹ്ര്തുക്കളെ'
എഴുതാന്‍ ആഗ്രഹമുണ്ട് പക്ഷെ സാധിക്കുന്നില്ല പുസ്തകങ്ങളെ സ്നേഹിച്ച ഒരു കാലമുണ്ടായിരുന്നു വീട്ടിനടുത്തുള്ള ലൈബ്രറിയില്‍ നിന്നും (വിവേകോദയം വായനശാല മട്ടിനി -ഇപ്പോള്‍ നിലവില്‍ ഇല്ല ) ഉമ്മ കാണാതെ ലൈബ്രേറിയന്‍ ശശിയേട്ടന്‍ ഒളിപ്പിച്ചു കൊണ്ടുതന്ന പുസ്തകങ്ങള്‍ പിന്നീട് ഉമ്മയുടെ കണ്ണില്‍ പെടാതെ ഉളിക്കല്‍ ലിസ്കോ ലൈബ്രറിയില്‍ നിന്നും ഡബിള്‍ മെമ്പര്‍ഷിപ്പില്‍ വായിച്ചു കൂട്ടിയ പുസ്തകങ്ങള്‍!! എസ്കെ പൊറ്റക്കാടും ബേപ്പൂര്‍ സുല്‍ത്താനും പുനത്തിലും കേശവദേവ് ഉം കെ സുരേന്ദ്രനും പേരുപറഞ്ഞാല്‍ തീരാത്ത ഒരുപാടുപേര്‍ കൂട്ടുകാരായ കാലം ലിസ്കൊയിലെ അടുപ്പം ശാസ്ത്രസാഹിത്യ പരിഷതിലെകും തുടര്‍ന്ന് കേരള യുക്തി വാദി സംഘത്തിലും പിന്നീട് ഇന്ത്യന്‍ യുക്തിവാദി സംഘത്തിന്റെ എതീസ്റ്റ് പബ്ലിഷേര്‍സിന്റെ പുസ്തകങ്ങള്‍ അതിനിടയില്‍ രണ്ടറ്റവും കുട്ടി മുട്ടിക്കാന്‍ പോയിട്ട് രണ്ടറ്റങ്ങള്‍ കണ്ടെത്താന്‍ പോലും സാധിക്കാത്ത ജീവിത യാത്രയില്‍ വായന മരിച്ചുപോയത് ഞാന്‍ പോലും അറിഞ്ഞില്ല !! ഇരുപത്തി ഏഴാം വയസ്സില്‍ സ്വന്തമായി ജീവിക്കാന്‍ പോലും അറിയാത്തവന്റെ വിവാഹം മുന്ന് കുട്ടികള്‍ സഹായിക്കാന്‍ ആരുമില്ലതവന് പ്രത്യേകിച്ച് പടച്ചവന്‍ പോലുമില്ലതവന്റെ വിഷമം മറ്റൊരാള്‍ക്കും മനസിലാവില്ല പിന്നെ എന്ത് വായന... !!പിന്നീട് ഞാന്‍ വിശ്വസിക്കാതിരുന്ന പടച്ചവന്റെ ചെറിയ സഹായം കയ്യില്‍ കിട്ടിയ ഒരു ഗ്രന്ഥം "ഖുര്‍ആന്റെ മൌലികത" ...ഇടമറുകിന്റെ ഖുര്‍ആന്‍ വിമര്‍ശന പഠനം വായിച്ച എനിക്ക് വെറുതെ വായിക്കാന്‍ തോന്നി അതൊരു വഴിത്തിരിവായിരുന്നു നിഷേധിച്ചു നടന്ന ദൈവത്തെ കണ്ടെത്താന്‍ ഞാന്‍ എന്ന ചെറു ജീവിയുടെ ചെറുപ്പം കണ്ടെത്താന്‍ ഞാന്‍ എന്ന അഹന്തയുടെ മുന ഒടിക്കാന്‍ എന്തെ അറിവിന്റെ പരിമിതി മനസ്സിലാക്കാന്‍ വായിച്ചതിനെക്കാള്‍ കുടുതല്‍ മനസ്സിലാക്കാന്‍ ഞാന്‍ കുടുതല്‍ വെറുപ്പിക്കുന്നില്ല !!ചുരുക്കുന്നു ഇന്ന് ഞാന്‍ ജീവിതത്തിന്റെ അര്‍ഥം കണ്ടെത്തിയിരിക്കുന്നു എനിക്ക് എല്ലാം ആവശ്യത്തില്‍ കുടുതല്‍ കിട്ടിയത് ഞാന്‍ തിരിച്ചറിയുന്നു വായിക്കാന്‍ ഇഷ്ടം പോലെ സമയവും
എഫ് ബി യിലും ബ്ലോഗിലും എഴുതാന്‍ അറിയുന്ന കുറച്ചു നല്ല സുഹ്ര്തുക്കള്‍ ഇന്നെനിക്കുണ്ട് നന്നായി എഴുതുന്ന നല്ല സുഹൃത്തുക്കളെ തേടുന്നു സഹായിക്കുമെന്ന വിശ്വാസത്തില്‍ വെറുപ്പിക്കല്‍ നിര്ത്തുന്നു ഇത്രയും വായിക്കാന്‍ ക്ഷമ കാണിച്ചതിന് നന്ദി !